സൈബര്‍ ആക്രമണം ; സോഷ്യല്‍മീഡിയയില്‍ ജോസഫൈന്റെ പേര് പറഞ്ഞ് അശ്ലീല പരാമര്‍ശം

തിരുവനന്തപുരം: സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി.ജോസഫൈനെതിരെ സോഷ്യല്‍മീഡിയയില്‍ അശ്ലീല പരാമര്‍ശങ്ങള്‍. ജോസഫൈന്റെ കുടുംബാംഗങ്ങള്‍ക്കെതിരെയും അശ്ലീല പരാമര്‍ശമാണ് നടത്തുന്നത്. ഇന്നലെ കോഴിക്കോട് നടന്ന വനിതാ കമ്മീഷന്‍ സിറ്റിങ്ങിനെ കുറിച്ചായിരുന്നു കൂടുതലും പരാമര്‍ശവും ആക്രമണവും.

നേരത്തെ പള്ളികളിലെ കുമ്ബസാരം നിര്‍ത്തണമെന്ന് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ്മ അറിയിച്ചിരുന്നു. എന്നാല്‍ സംസ്ഥാന വനിതാ കമ്മീഷന്‍ വിഷയത്തില്‍ പിന്നീട് പ്രതികരിക്കുമെന്നായിരുന്നു അറിയിച്ചത്. ശബരിമല വിഷയത്തില്‍ എടുത്ത നിലപാട് എന്തുകൊണ്ടാണ് വനിതാ കമ്മീഷന്‍ കുമ്ബസാര വിഷയത്തില്‍ സ്വീകരിക്കാത്തതെന്ന് ചോദിച്ചാണ് ജോസഫൈനെതിരെ അശ്ലീല പരാമര്‍ശങ്ങള്‍ നടത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *