തി​ങ്ക​ളാ​ഴ്ച ആ​ഹ്വാ​നം ചെയ്ത ഹ​ര്‍​ത്താ​ലി​ല്‍ വാ​ഹ​ന​ങ്ങ​ള്‍ ത​ട​യു​ന്നില്ലെന്ന് ഉ​റ​പ്പാ​ക്ക​ണം : ഹൈ​ക്കോ​ട​തി

കൊച്ചി: തിങ്കളാഴ്ച ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ യാതൊരുവിധ മാറ്റവുമില്ലെന്ന്ന് ഹിന്ദു സംഘടനകള്‍. ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് തിരുത്തണമെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്ച ഹിന്ദു സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ ബലം പ്രയോഗിച്ച്‌ കടകള്‍ അടപ്പിക്കുകയോ വാഹനങ്ങള്‍ തടയുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് ഹൈക്കോടതി.

ഇത് സംബന്ധിച്ച്‌ സര്‍ക്കാര്‍ പോലീസന് കര്‍ശന നിര്‍ദേശം നല്‍കണമെന്നും കോടതി ഉത്തരവിട്ടു. കൊച്ചിയിലെ സേ നോ ടു ഹര്‍ത്താല്‍ എന്ന സംഘടന നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി. ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം അനുവദിച്ചാല്‍ അവരെ തടയുമെന്നും സംഘടനകള്‍ വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *