മികച്ച ജില്ലാ പഞ്ചായത്ത് സെക്രട്ടറിക്കുള്ള അവാര്‍ഡ് ഏറ്റുവാങ്ങി

മലപ്പുറം: മികച്ച ജില്ലാ പഞ്ചായത്ത് സെക്രട്ടറിക്കുള്ള അവാര്‍ഡ് മലപ്പുറം ജില്ലാ പഞ്ചായത്ത് സെക്രട്ടറി എ.അബ്ദുല്‍ ലത്തീഫ് ഏറ്റുവാങ്ങി. എറണാംകുളത്ത് നടന്ന പഞ്ചായത്ത് ദിനാഘോഷത്തില്‍ വെച്ച് സംസ്ഥാന പഞ്ചായത്ത് ഡയറക്ടര്‍ സി.എ ലതയാണ് അവാര്‍ഡും സാക്ഷ്യ പത്രവും കൈമാറിയത്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സക്കീന പുല്‍പ്പാടന്‍, മുന്‍ പ്രസിഡണ്ട് സുഹ്‌റ മമ്പാട്, സ്റ്റാന്‍ഡിങ് കമ്മറ്റി അംഗങ്ങളായ ഉമ്മര്‍ അറക്കല്‍, ഹാജറുമ്മ ടീച്ചര്‍, അനിതാ കിഷേര്‍ എന്നിവരും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *