ലാവലിന്‍ കേസ്; പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ ശരിയാണെന്ന് ചെന്നിത്തല

തിരുവനന്തപുരം: ലാവലിന്‍ കേസില്‍ പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ ശരിയാണെന്ന് തെളിഞ്ഞതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിബിഐയുടെ സത്യവാങ്മൂലത്തില്‍ പരാമര്‍ശിച്ച കാര്യങ്ങളെക്കുറിച്ച്‌ മുഖ്യമന്ത്രി മറുപടി പറയണമെന്നും ചെന്നിത്തല വ്യക്തമാക്കി.

സര്‍ക്കാരിന്റെ നേട്ടത്തെക്കുറിച്ച്‌ തെറ്റായ വിവരങ്ങള്‍ നല്‍കി ജനങ്ങളെ കബളിപ്പിക്കുകയാണെന്നും സാമൂഹ്യ സുരക്ഷയില്‍ കേരളം ഒന്നാം സ്ഥാനത്തെന്ന സര്‍ക്കാര്‍ പ്രചരണം തെറ്റാണെന്നും കേരളം അഞ്ചാം സ്ഥാനത്താണെന്നും ജനങ്ങളുടെ പണം കൊണ്ട് അസത്യം പ്രചരിപ്പിച്ചാണ് സര്‍ക്കാര്‍ പിടിച്ചു നില്‍ക്കാന്‍ ശ്രമിക്കുന്നതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *