കീഴാറ്റൂര്‍ ബൈപ്പാസ്: ബിജെപി രാഷ്ട്രീയം കളിക്കുന്നുവെന്ന് കോടിയേരി

കീഴാറ്റൂര്‍ ബൈപ്പാസ് വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരും ബിജെപിയും രാഷ്ട്രീയം കളിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

വരുന്ന ലോക്സഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് രണ്ടു കിളികളുടെ വോട്ട് കിട്ടുമോ എന്നാണ് ബിജെപി നോക്കുന്നത്. വിഷയത്തില്‍ ബിജെപി രാഷ്ട്രീയലക്ഷ്യം വച്ച്‌ മാത്രമാണ് മുന്നോട്ടുപോകുന്നത്. ബൈപ്പാസിന് ബദല്‍ സംവിധാനം തേടുമെന്ന കേന്ദ്ര സര്‍ക്കാരിന്‍റെ തീരുമാനത്തെക്കുറിച്ച്‌ തങ്ങള്‍ക്ക് ഒന്നുമറിയില്ല. കേന്ദ്രം അത്തരമൊരു നടപടി സ്വീകരിച്ചാല്‍ സംസ്ഥാന സര്‍ക്കാര്‍ നിലപാട് അവര്‍ അറിയിക്കുമെന്നും കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *