ഇന്ന് അര്‍ധരാത്രി മുതല്‍ വാഹന പണിമുടക്ക്; കെഎസ്‌ആര്‍ടിസി ഉള്‍പ്പെടെ സര്‍വീസ് നടത്തില്ല

ഇന്ന് അര്‍ധരാത്രി മുതല്‍ 24 മണിക്കൂര്‍ വാഹന പണിമുടക്ക്. മോട്ടോര്‍ വാഹനനിയമ ഭേദഗതി ബില്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് അഖിലേന്ത്യ കോഓര്‍ഡിനേഷന്‍ കമ്മിറ്റി പണിമുടക്ക് നടക്കും.

ദേശവ്യാപകമായ പണിമുടക്കില്‍ കെഎസ്‌ആര്‍‌ടിസി, സ്വകാര്യ ബസുകള്‍, സ്കൂള്‍ ബസുകള്‍, ഓട്ടോ, ടാക്സി, ചരക്കുവാഹനങ്ങള്‍, ചെറുവാഹനങ്ങള്‍ എന്നിവ പങ്കെടുക്കുമെന്ന് സമരസമിതി നേതാക്കള്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *