പൊലീസ് വയര്‍ലെസ് സന്ദേശങ്ങള്‍ ചോര്‍ന്നു; സംഭവം രാഷ്ട്രപതിയുടെ സന്ദര്‍ശനത്തിനിടെ

തിരുവനന്തപുരം : രാഷ്ട്രപതിയുടെ സന്ദര്‍ശനത്തിനിടെ പൊലീസ് സേനയുടെ ഭാഗത്ത് നിന്നും ഗുരുതര സുരക്ഷാ വീഴ്‌ച്ച. പൊലീസ് സേനയുടെ വയര്‍ലെസ് സന്ദേശങ്ങള്‍ ചോര്‍ന്നതാണ് പ്രശ്‌നത്തിന് ഇടയാക്കിയത്. രാഷ്ട്രപതി റാം നാഥ് കോവിന്ദിന്റെ സന്ദര്‍ശനത്തിനിടെയാണ് സുരക്ഷാ വീഴ്‌ച്ചയുണ്ടായിരിക്കുന്നത്.

കരമനയിലെ സ്വകാര്യ സ്ഥാപനത്തിലെ വയര്‍ലെസിലാണ് പൊലീസ് വയര്‍ലെസ് സെറ്റില്‍ നിന്നുമുള്ള സന്ദേശങ്ങള്‍ എത്തിയത്. ഓഫ് റോഡ് എന്നാണ് സ്ഥാപനത്തിന്റെ പേര്.

കേന്ദ്ര സര്‍ക്കാരിന്റെ മോണിറ്ററിംഗ് സെല്‍ വിഭാഗമാണ് സന്ദേശങ്ങള്‍ ചോര്‍ന്നെന്ന് കണ്ടെത്തിയത്. പരിശോധനയില്‍ സ്ഥാപനത്തില്‍ നിന്ന് രണ്ട് വയര്‍ലസ് സെറ്റുകള്‍ പിടിച്ചെടുത്തു. സ്ഥാനപത്തിനെതിരെ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.

അതേസമയം, പൊലീസ് വയര്‍ലസില്‍ കൈമാറുന്ന സന്ദേശങ്ങള്‍ എങ്ങനെ ഈ വയര്‍ലസ് പിടിച്ചെടുത്തുവെന്ന് വ്യക്തമല്ല. ഇക്കാര്യത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

Leave a Reply

Your email address will not be published. Required fields are marked *