സ്ത്രീ​ക​ള്‍​ക്കെ​തി​രാ​യ ആ​ക്ര​മ​ണ​ങ്ങ​ളി​ല്‍ പ്രധാനമന്ത്രി മൗനം പാലിക്കുകയാണ്: രാഹുല്‍ ഗാന്ധി

ന്യൂ​ഡ​ല്‍​ഹി: സ്ത്രീ​ക​ള്‍​ക്കെ​തി​രാ​യ ആ​ക്ര​മ​ണ​ങ്ങ​ളി​ല്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി കു​റ്റ​ക​ര​മാ​യ മൗ​നം പാ​ലി​ക്കു​ക​യാ​ണെ​ന്ന് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി. പാ​ര്‍​ല​മെ​ന്‍റി​ല്‍ വ​നി​താ സം​വ​ര​ണ ബി​ല്‍ പാ​സാ​ക്കാ​ന്‍ ത​ട​സ​മാ​കു​ന്ന​ത് ബി​ജെ​പി​യാ​ണെ​ന്നും രാ​ഹു​ല്‍ ഗാ​ന്ധി ആ​രോ​പി​ച്ചു. ഡ​ല്‍​ഹി​യി​ല്‍ മ​ഹി​ളാ അ​ധി​കാ​ര്‍ സ​മ്മേ​ള​ന​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍.

രാ​ജ്യ​ത്തെ പു​രു​ഷ​ന്മാ​ര്‍​ക്ക് മാ​ത്ര​മേ ന​യി​ക്കാ​നാ​കു​വെ​ന്നാ​ണ് ആ​ര്‍​എ​സ്‌എ​സും ബി​ജെ​പി​യും ക​രു​തു​ന്ന​ത്. സ്ത്രീ​ക​ള്‍‌​ക്ക് നേ​തൃ​സ്ഥാ​നം ന​ല്‍​കി​യ ച​രി​ത്രം ആ​ര്‍​എ​സ്‌എ​സി​ന് ഇ​ല്ല. വ​നി​ത​ക​ളെ പ​രി​ഗ​ണി​ക്കു​ന്ന കാ​ര്യ​ത്തി​ല്‍ ത​ങ്ങ​ളു​ടെ പ്ര​ത്യ​യ​ശാ​സ്‌​ത്ര​വു​മാ​യി വ​ലി​യ വ്യ​ത്യാ​സ​മു​ണ്ടെ​ന്നും കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ പ​റ​ഞ്ഞു.

മു​സാ​ഫ​ര്‍​ന​ഗ​റി​ലും ദി​യോ​റി​യ​യി​ലും പെ​ണ്‍​കു​ട്ടി​ക​ള്‍ പീ​ഡി​പ്പി​ക്ക​പ്പെ​ട്ട​പ്പോ​ള്‍ പ്ര​ധാ​ന​മ​ന്ത്രി മൗ​നം പാ​ലി​ക്കു​ക​യാ​ണ്. പ​ല കാ​ര്യ​ങ്ങ​ളെ കു​റി​ച്ചും പ്ര​ധാ​ന​മ​ന്ത്രി സം​സാ​രി​ക്കാ​റു​ണ്ട്. പ​ക്ഷേ സ്ത്രീ​ക​ള്‍ ആ​ക്ര​മി​ക്ക​പ്പെ​ടു​മ്ബോ​ളും ബി​ഹാ​റി​ലും ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലും പെ​ണ്‍​കു​ട്ടി​ക​ള്‍ പീ​ഡി​പ്പി​ക്ക​പ്പെ​ടു​മ്ബോ​ഴും പ്ര​ധാ​ന​മ​ന്ത്രി​ക്ക് മൗ​ന​മാ​ണ്. പെ​ണ്‍​കു​ട്ടി​ക​ള്‍​ക്ക് ബി​ജെ​പി എം​എ​ല്‍​എ​മാ​രി​ല്‍ നി​ന്ന് സം​ര​ക്ഷ​ണം ന​ല്‍​കേ​ണ്ട അ​വ​സ്ഥ​യെ​ന്നും രാ​ഹു​ല്‍ ആ​രോ​പി​ച്ചു.

കോ​ണ്‍​ഗ്ര​സ് അ​ധി​കാ​ര​ത്തി​ലേ​റി​യാ​ല്‍ വ​നി​താ സം​വ​ര​ണ ബി​ല്‍ പാ​സാ​ക്കാ​ന്‍ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്നും കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ പ​റ​ഞ്ഞു. പാ​ര്‍​ട്ടി​യി​ല്‍ 50 ശ​ത​മാ​നം വ​നി​താ പ്ര​തി​നി​ധ്യം ന​ല്‍​കു​ക​യെ​ന്നാ​ണ് ത​ങ്ങ​ളു​ടെ ല​ക്ഷ്യം. വ​നി​ത​ക​ളെ മു​ന്‍​നി​ര​യി​ല്‍ എ​ത്തി​ക്കാ​ന്‍ പാ​ര്‍​ട്ടി പ്രോ​ത്സാ​ഹ​നം ന​ല്‍​കു​മെ​ന്നും രാ​ഹു​ല്‍ ഗാ​ന്ധി പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *