ജലന്ധര്‍ ബിഷപ്പിനെതിരായ പീഡന പരാതി; കൂടുതല്‍ തെളിവെടുപ്പുമായി പൊലീസ്

ജലന്ധര്‍: ജലന്ധര്‍ ബിഷപ്പ്‌ ഡോ. ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീ നല്‍കിയ പീഡനപരാതിയില്‍ കൂടുതല്‍ തെളിവെടുപ്പുമായി പൊലീസ്. കന്യാസ്ത്രീ താമസിച്ചിരുന്ന കോണ്‍വെന്റിലാണ് പൊലീസ് പരിശോധനയും തെളിവെടുപ്പും നടത്തുന്നത്.

പഞ്ചാബ് പൊലീസിനൊപ്പമാണ് കേരള പൊലീസ് സംഘം ഇവിടെ എത്തിയത്. ഇതിനുശേഷം ബിഷപ് ഹൗസിലേക്കു പോകുന്നതാണ്. ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കലിനെ കേരള പൊലീസ് ഇന്നു തന്നെ ചോദ്യം ചെയ്യുമെന്നാണ് സൂചന. ജലന്തര്‍ പൊലീസ് ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തിയായിരിക്കും ബിഷപ്പിനെ ചോദ്യം ചെയ്യുന്നത്.

കഴിഞ്ഞ ദിവസം ജലന്തര്‍ രൂപതയിലെ ഒരു വൈദികന്റെ മൊഴി പൊലീസ് സംഘം ശേഖരിച്ചിരുന്നു. ഇദ്ദേഹം പരാതിക്കാരിയായ കന്യാസ്ത്രീയുടെ ബന്ധുവാണ്. വെള്ളിയാഴ്ച പഞ്ചാബ് പൊലീസ് സംഘം ഡിസിപി ഗുര്‍മീത് സിങ്ങിന്റെ നേതൃത്വത്തില്‍ ബിഷപ് ഹൗസിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *