കഞ്ചാവുമായി റിട്ട. വനം വകുപ്പ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

കല്ലേറ്റുംകര:  കഞ്ചാവുമായി റിട്ട. വനം വകുപ്പ് ഉദ്യോഗസ്ഥനെ എക്‌സൈസ് സംഘം അറസ്റ്റു ചെയ്തു. കല്ലേറ്റുംകര സ്വദേശി ഉള്ളിശ്ശേരി വീട്ടില്‍ സെയ്തുവിനെ (60)യാണ് എക്സൈസ് സി ഐ രാജീവ് ബി. നായരുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഓണത്തോടനുബന്ധിച്ച്‌ നടത്തുന്ന പ്രത്യേക പരിശോധനയുടെ ഭാഗമായി റെയില്‍വേ സ്റ്റേഷന്‍ പരിസരങ്ങളില്‍ നടത്തിയ പരിശോധനയ്ക്കിടെയാണ് കഞ്ചാവ് കണ്ടെത്തിയത്.

ഇതിനു മുമ്ബും സെയ്തു കഞ്ചാവുമായി പിടിയിലായിരുന്നതായി എക്‌സൈസ് സംഘം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *