പത്തനംതിട്ടയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ അടിയന്തര സഹായം ആവശ്യപ്പെട്ട് കോഴഞ്ചേരി മെഡിക്കല്‍ കോളേജില്‍ നിന്നും നഴ്സിന്റെ അഭ്യര്‍ത്ഥന. ഫേസ്ബുക്ക് ലൈവിലൂടെയാണ് അവര്‍ സഹായം അഭ്യര്‍ത്ഥിക്കുന്നത്. മഴ തുടരുന്ന സാഹചര്യത്തില്‍ ആശുപത്രിയില്‍ വെള്ളം കയറിയിരിക്കുകയാണെന്നും രോഗികളും സ്റ്റാഫും ഉള്‍പ്പെടെ നിരവധി പേര് കുടുങ്ങി കിടക്കുകയാണെന്നും അവര്‍ വീഡിയോയില്‍ പറയുന്നു. അടിയന്തര സഹായ നമ്ബറുകളില്‍ വിളിച്ചിട്ട് പ്രതികരണമില്ലെന്നും അവര്‍ വീഡിയയോയില്‍ പറയുന്നു.
വീഡിയോയിലെ നഴ്സിന്റെ വാക്കുകള്‍-
ശക്തമായ മഴയാണ്. ഒന്നും ചെയ്യാന്‍ പറ്റുന്നില്ല, വിളിച്ചിട്ടും കിട്ടുന്നില്ല, എന്താ ചെയ്യേണ്ടത് എന്ന് പോലും അറിയുന്നില്ല. ആശുപത്രിയുടെ മുന്നില്‍ പൂര്‍ണമായും വെള്ളമാണ്. ആശുപത്രിയിലേക്ക് വെള്ളം കയറുകയാണ്. എവിടെ വിളിക്കുമ്ബോഴും ലൈന്‍ ബിസിയാണ്. എങ്ങനെയെങ്കിലും ഞങ്ങളെ രക്ഷിക്കണം.
രോഗികള്‍ക്ക് ഭക്ഷണമോ ശുദ്ധജലമോ ഇല്ല.
രണ്ടാള്‍പ്പൊക്കത്തില്‍ വെള്ളമാണ്. രോഗികളും കുടുങ്ങി കിടക്കുന്നുണ്ട്. എങ്ങനെയെങ്കിലും ഞങ്ങളെ രക്ഷിക്കണം. കോഴഞ്ചേരി മുത്തൂറ്റ് മെഡിക്കല്‍ സെന്ററിലാണ് ഞങ്ങളുടെ സ്ഥലം. കനത്ത മഴയില്‍ ജലനിരപ്പ് ഉയര്‍ന്ന് കൊണ്ടിരിക്കുകയാണ്. ഭക്ഷണം കിട്ടിയില്ലേങ്കിലും വേണ്ടില്ല ഞങ്ങളെ രക്ഷിക്കണം.
