പ്രളയബാധിതര്‍ക്ക് കുടിവെള്ളവുമായി കൊല്ലത്ത് ട്രെയിന്‍ എത്തി

കൊല്ലം: കേരളത്തിലെ പ്രളയബാധിതര്‍ക്കായുള്ള കുടിവെള്ളവുമായി കൊല്ലത്ത് ട്രെയിന്‍ എത്തി. 2.8 ലക്ഷം ലിറ്റര്‍ വെള്ളമാണ് എത്തിച്ചിരിക്കുന്നത്. ഈ റോഡ്‌ ജംഗ്ഷനില്‍ നിന്ന്7 ബി ആര്‍ എന്‍ വാഗണുകള്‍ കയറ്റിയ പ്രത്യേക ട്രെയിന്‍ ദിണ്ടിഗല്‍, മധുര വഴിയാണ് കൊല്ലത്ത് എത്തിയത്. അടിയന്തിര സാഹചര്യമായതിനാല്‍ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തി ട്രെയിന്‍ ഒരിടത്തും പിടിച്ചിടാതെയാണ് കൊല്ലത്ത് എത്തിയത്. ഇത് കൂടാതെ ചെന്നൈയില്‍ നിന്ന്‌ഒന്നര ലക്ഷം ലിറ്റര്‍ വാട്ടര്‍ ബോട്ടിലുകളുമായി മറ്റൊരു ട്രെയിനും എത്തുന്നുണ്ട്.

പരശാലയ്ക്കടുത്തുള്ള റെയില്‍വേയുടെ ബോട്ടിലിംഗ് പ്ലാന്‍റില്‍ നിന്ന് ഒരു ലക്ഷം വാട്ടര്‍ ബോട്ടിലുകളും ചെന്നൈ – തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റിലും തമിഴ്നാട്ടിലെ പാലൂര്‍ പ്ലാന്‍റില്‍ നിന്നും 6600 വാട്ടര്‍ ബോട്ടിലുകള്‍ വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ്സില്‍ ഷോര്‍ണ്ണൂരില്‍ ര്ത്തിക്കാനും സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും റെയില്‍വേ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *