ചൈനയില്‍ ടണല്‍ നിര്‍മാണ സ്ഥലത്ത് മണ്ണിടിച്ചിലുണ്ടായി 4 പേര്‍ മരിച്ചു

ബീജിംങ്ങ്: ചൈനയില്‍ ടണല്‍ നിര്‍മാണ സ്ഥലത്ത് മണ്ണിടിച്ചിലുണ്ടായി 4 പേര്‍ മരിച്ചു. നാല് പേരെ കാണാതായതായി അധികൃതര്‍ വ്യക്തമാക്കി. 2 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. കൂടുതല്‍ പേര്‍ മണ്ണിടിനടിയില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് വ്യക്തമായിട്ടില്ല. ടണല്‍ നിര്‍മാണം നടക്കുന്ന സ്ഥലത്തേക്ക് മണ്ണ് വന്ന് വീഴുകയായിരുന്നു. തെക്കുപടിഞ്ഞാറന്‍ ചൈനയിലെ യുന്നാന്‍ മേഖലയില്‍ ബുധനാഴ്ചയാണ് മണ്ണിടിച്ചിലുണ്ടായത്. യുന്നാന്‍ പ്രദേശത്ത് ടണല്‍ നിര്‍മാണം നടന്നുവരികയായിരുന്നു.

അപകടത്തെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തിനായി ചൈനീസ് റെയില്‍വെ എഞ്ചിനീയറിങ് കോര്‍പ്പറേഷന്റെ ഒരു വിഭാഗം രക്ഷാപ്രവര്‍ത്തക സംഘം സ്ഥലത്തെത്തിയിട്ടുണ്ട്.കാണാതായവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. അതേസമയം പ്രദേശവാസികളായ 100ലേറെ ആളുകളെ അവിടെ നിന്നും ഒഴിപ്പിച്ചിട്ടുണ്ട്. മണ്ണിടിച്ചില്‍ കാരണം പ്രദേശത്തെ റോഡ് ഗതാഗതം താറുമാറായിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *