വൈത്തിരി: കെ എസ് ബി ഓഫിസിനടുത്ത് ദേശീയപാതയില്‍ ഓടിക്കൊണ്ടിരിക്കുന്ന കാറിനു തീപിടിച്ചു. കാര്‍ പൂര്‍ണ്ണമായും കത്തിനശിച്ചിരിക്കുകയാണ്.ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണ് കാറിന് തീപിടിച്ചത് എന്നാണ് പ്രാഥമികനിഗമനം.
പുല്‍പ്പള്ളി സ്വദേശി അനീഷിന്റെ കാറിനാണ് തീപിടിച്ചത്. തീപിടിച്ച സമയത്ത് കാറില്‍ അനീഷും ഭാര്യയുമായിരുന്നു ഉണ്ടായിരുന്നത്. കാറിന് തീപിടിക്കുന്നു എന്ന് മനസ്സിലാക്കിയ ഇവര്‍ ഉടന്‍ തന്നെ പുറത്ത് ഇറങ്ങുകയായിരുന്നു. കല്‍പ്പറ്റ അഗ്നിശമനവകുപ്പും പൊലിസും സ്ഥലത്തി. അഗ്നിശമനവകുപ്പ് കാറിലെ തീയണച്ചു. ഇതേതുടര്‍ന്ന് ദേശിയപാതയില്‍ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു.
