500 കോടിയുടെ പദ്ധതികള്‍ നടപ്പാക്കി

നിലമ്പൂര്‍: നിയോജക മണ്ഡലത്തില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ സര്‍ക്കാര്‍ നടപ്പാക്കിയത് 500 ഓളം കോടിയുടെ വികസന പ്രവര്‍ത്തനങ്ങളാണെന്ന് ഊര്‍ജ വകുപ്പ് മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. പൊതുമരാമത്ത് വകുപ്പ് ‘400 ദിവങ്ങള്‍ക്കുള്ളില്‍ 100 പാലം’ പദ്ധതിയിലുള്‍പ്പെടുത്തി സി.എന്‍.ജി. റോഡില്‍ കുതിരപ്പുഴക്ക് കുറുകെ നിര്‍മാണം പൂര്‍ത്തിയാക്കിയ വടപുറം പാലത്തിന്റെ ഉദ്ഘാടനവും നിലമ്പൂര്‍ ബൈപാസ് റോഡിന്റെ ഒന്നാംഘട്ട പ്രവൃത്തി ഉദ്ഘാടനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പി.വി. അബ്ദുല്‍ വഹാബ് എം.പി. അധ്യക്ഷനായി. നിലമ്പൂര്‍ ബൈപാസ് സ്ഥലമേറ്റെടുപ്പിന് സഹകരിച്ച മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളെയും മന്ത്രി അഭിനന്ദിച്ചു.  ഭൂമി വിട്ടു കൊടുത്ത ഭൂവുടമകള്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കുമെന്നും കരുതലോടു കൂടിയ വികസനമാണ് സര്‍ക്കാര്‍ നടപ്പാക്കിയിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.
വടപുറത്ത് കുതിരപ്പുഴയ്ക്ക് കുറുകെ 7.08 കോടി ചെലവിലാണ് പാലം നിര്‍മിച്ചത്. പാലത്തിന്റെ ഇരുവശത്തും കാല്‍ നടയാത്രയ്ക്കാര്‍ക്കായി ഒന്നര മീറ്റര്‍ വീതിയില്‍ നടപ്പാതയും ഒരുക്കിയിട്ടുണ്ടണ്‍്. 100 മീറ്റര്‍ പുതിയ അപ്രോച്ച് റോഡും പൂര്‍ത്തിയായി. മമ്പാട് ഗ്രാമപഞ്ചായത്തിനെയും നിലമ്പൂര്‍ നഗരസഭയെയും ബന്ധിപ്പിക്കുന്ന പാലം കൂടിയാണ് വടപുറത്തേത്. ഇതോടെ വടപുറത്തെ പഴയ ചെറിയ പാലത്തിലെ ഗതാഗതക്കുരുക്കിനും പരിഹാരമാകും. പഴയപാലം ടൂറിസം ആവശ്യത്തിനായി കൈമാറും.

കോഴിക്കോട്-നിലമ്പൂര്‍-ഗൂഡല്ലൂര്‍ (സി.എന്‍.ജി) റോഡില്‍ ജ്യോതിപ്പടി ജങ്ഷനില്‍ നിന്ന് തുടങ്ങി വെളിയംതോട് വരെ 35 കോടി ചെലവഴിച്ച് ആറ് കിലോ മീറ്ററാണ് പുതിയ ബൈപാസ് നിര്‍മിക്കുക. ജ്യോതിപ്പടി മുതല്‍ മുതല്‍ മുക്കട്ട വരെയുള്ള 4.387 കിലോമീറ്ററാണ് ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ബൈപാസ് വരുന്നതോടെ നിലമ്പൂരിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകും. ഗൂഡല്ലൂരിലേക്കും ഊട്ടിയിലേിക്കുമുള്ള യാത്രക്കാര്‍ക്ക് നിലമ്പൂര്‍ ടൗണ്‍ ചുറ്റാതെ വെളിയംതോടുവഴി സി.എന്‍.ജി. റോഡിലേക്ക് പ്രവേശിക്കാം. റോഡിന്റെ രണ്ട് പ്രവേശനകവാടങ്ങളിലും 45 മീറ്ററും മറ്റു ഭാഗങ്ങളില്‍ 30 മീറ്ററും വീതിയുണ്ടാകും.  17.7410 ഹെക്ടര്‍ ഭൂമിയാണ് പദ്ധതിക്കായി ഏറ്റെടുക്കുന്നത്. പദ്ധതി വിഹിതത്തില്‍ 14 കോടി സ്ഥമേറ്റെടുക്കുന്നതിനായി നീക്കി വെച്ചിട്ടുണ്ട്. സംസ്ഥാന കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷനാണ് നിര്‍മാണച്ചുമതല.
പരിപാടിയില്‍ നിലമ്പൂര്‍ നഗരസഭാ അധ്യക്ഷ പത്മിനി ഗോപിനാഥ്, നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി. സുഗതന്‍, വണ്‍ണ്ടൂര്‍ ബ്ലോക്ക്  പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ജുവൈരിയ,  മമ്പാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റുഖിയ കണ്ണിയന്‍, നിലമ്പൂര്‍ നഗരസഭ വൈസ് ചെയര്‍മാന്‍ പി.വി. ഹംസ, പാന്താര്‍ മുഹമ്മദ്, വി.എ കരീം, ഇസ്മായില്‍ മുത്തേടം, ഷേര്‍ളി വര്‍ഗ്ഗീസ്, എ. ഗോപിനാഥന്‍, ബിനു ചെറിയാന്‍, മുംതാസ് ബാബു ഗിരീശന്‍, മുളൂര്‍ മഠത്തില്‍, മമ്പാട് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വി.എസ.് അബ്ദുനാസര്‍, വി.ടി. നാസര്‍, സൂപ്രണ്‍ണ്ടിങ്  എഞ്ചിനീയര്‍ കെ.വി. ആസിഫ്, മുജീബ് ദേവശ്ശേരി, ആര്യാടന്‍ ഷൗക്കത്ത് എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *