ആദ്യ ബഹിരാകാശ യാത്രക്കൊരുങ്ങി യുഎഇ; യാത്രികരെ പ്രഖ്യാപിച്ച്‌ ഭരണാധികാരി

ദുബായ്: ആദ്യ ബഹിരാകാശ യാത്രക്കൊരുങ്ങി യുഎഇ. ബഹിരാകാശ യാത്രികരെക്കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണം യുഎഇ ഭരണാധികാരി തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് വ്യക്തമാക്കിയത്.

യുഎഇയുടെ അസ്‌ട്രോനട്ട് പ്രോഗ്രാമിലേക്ക് നാലായിരം അപേക്ഷകള്‍ ലഭിച്ചിരുന്നു. ഇതില്‍ അവസാന ഘട്ടത്തില്‍ എത്തിയ ഒന്‍പതു പേരില്‍ നിന്ന് രണ്ട് പേരെയാണ് തിരഞ്ഞെടുത്തത്. ഹസ്സാ ആലി അബ്ദാന്‍ ഖല്‍ഫാന്‍ ആല്‍ മന്‍സാരിയും, സെയ്ഫ് മെഫ്താഹ് ഹമദ് അല്‍ നെയാസിയുമാണ് തിരഞ്ഞെടുക്കപ്പെട്ടത്.

റഷ്യന്‍ സ്പേസ് ഏജന്‍സിയായ റാസ്മോക്കസില്‍ നടന്ന പരിശീലനങ്ങള്‍ക്കൊടുവിലാണ് ഇവരെ യാത്രക്കായി തിരഞ്ഞെടുത്തത്. കൂടുതല്‍ പരിശീലനങ്ങള്‍ക്കായി ഇവര്‍ റഷ്യയിലേക്ക് പോകും. ഇവരില്‍ ഒരാള്‍ അമേരിക്കയുടെയും റഷ്യയുടെയും യാത്രികരോടൊപ്പം ഏപ്രില്‍ 19 ന് ബഹിരാകശത്തേക്ക് യാത്രതിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *