60 ദിവസം കൊണ്ട് പമ്ബ തീര്‍ഥാടക സൗഹൃദമാക്കും: ടാറ്റാ ഗ്രൂപ്പ്

പമ്ബ: പ്രളയത്തില്‍ തകര്‍ന്ന പമ്ബയുടെ പുനര്‍നിര്‍മ്മാണത്തിനായി സംസ്ഥാന സര്‍ക്കാറിന്‍റെ ആവശ്യപ്രകാരം എത്തിയ ടാറ്റാ ഗ്രൂപ്പ് പ്രാഥമിക പ്രവര്‍ത്തനം തുടങ്ങി. പ്രവൃത്തിയുടെ പ്രാഥമിക രൂപരേഖ സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും കൈമാറി. 60 ദിവസംകൊണ്ട് പമ്ബ പുനരുജ്ജീവിപ്പിക്കാനാണ് ടാറ്റാ ഗ്രൂപ്പിന്‍റെ ലക്ഷ്യം. പമ്ബ നവീകരണത്തിന് മുഖ്യമന്ത്രി ചുമതലപ്പെടുത്തിയ പൊതുമരാമത്തുവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കമലാവര്‍ധന്‍ റാവു, ദേവസ്വം സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പദ്മകുമാര്‍ എന്നിവരുമായി സംഘം ചര്‍ച്ച നടത്തി.

Leave a Reply

Your email address will not be published. Required fields are marked *