കത്തോലിക്ക പള്ളികളില്‍ 3677 ലൈംഗിക പീഡനകേസുകള്‍ നടന്നിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്

ബര്‍ലിന്‍: ജര്‍മനിയിലെ കത്തോലിക്ക പള്ളികളില്‍ 3677 ലൈംഗിക പീഡനകേസുകള്‍ നടന്നിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് . 1946മുതല്‍ 2014 വരെയുള്ള കത്തോലിക്ക വൈദികരുടെ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ജര്‍മന്‍ ബിഷപ്പ് കോണ്‍ഫറന്‍സിലും, 3 യൂണിവേഴ്‌സിറ്റികളിലും നടത്തിയ സര്‍വ്വേയില്‍ നിന്നും ലഭിച്ച റിപ്പോര്‍ട്ടാണ് സ്പീഗല്‍ ഓണ്‍ലൈന്‍ വഴി പുറത്ത് വന്നിരിക്കുന്നത്. ലൈംഗിക പീഡനത്തിരയായിരിക്കുന്നത് 13 വയസ്സുള്ള കുട്ടികളാണെന്നും അല്ലെങ്കില്‍ പീഡനത്തിരയാകുന്നത് ആണ്‍കുട്ടികളാണെന്നും പഠനം തെളിയിക്കുന്നു. എല്ലാ കേസുകളും ലൈംഗിക പീഡനങ്ങളാണെന്നും, കേസില്‍ ഏകദേശം 1670 പുരോഹിതന്മാരും ഉള്‍പ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ജര്‍മന്‍ ബിഷപ്പ് കോണ്‍ഫറന്‍സ് ഇതുവരെ അഭിപ്രായം രേഖപ്പെടുത്തിയിട്ടില്ല, അതേ സമയം വാര്‍ത്തയെ കുറിച്ച്‌ പ്രതികരിക്കുമെന്നാണ് റിപ്പോര്‍ട്ടുള്ളത്. അമേരിക്കയില്‍ നടന്ന അന്വേഷണ റിപ്പോര്‍ട്ട് പ്രകാരം പെന്‍സില്‍വാനിയയില്‍ ഏകദേശം 300 കത്തോലിക്ക പുരോഹിതര്‍ ആയിരത്തോളം കുട്ടികളെയാണ് ലൈംഗിക പീഡനത്തിനിരയാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *