നാടുവിടുന്നതിന് മുമ്ബ് ജയ്‌റ്റ്‌ലിയെ കണ്ടിരുന്നു, വന്‍ വെളിപ്പെടുത്തലുമായി മല്യ

ന്യൂഡല്‍ഹി: രാജ്യത്തെ വന്‍ സാമ്ബത്തിക തട്ടിപ്പുകാരുടെ പട്ടിക പ്രധാനമന്ത്രിയുടെ ഓഫീസിന് കൈമാറിയിരുന്നുവെന്ന മുന്‍ ആര്‍.ബി.ഐ ഗവര്‍ണര്‍ രഘുറാം രാജന്റെ വെളിപ്പെടുത്തലിന് പിന്നാലെ കേന്ദ്രസര്‍ക്കാരിനെ വെട്ടിലാക്കി മദ്യരാജാവ് വിജയ് മല്യ. സാമ്ബത്തിക ക്രമക്കേട് സംബന്ധിച്ച കേസില്‍ പെട്ട് രാജ്യം വിടുന്നതിന് മുമ്ബ് താന്‍ കേന്ദ്രധനമന്ത്രി അരുണ്‍ ജയ്‌റ്റ്‌ലിയെ കണ്ടിരുന്നുവെന്നാണ് മല്യയുടെ വെളിപ്പെടുത്തല്‍.

കാര്യങ്ങള്‍ രമ്യമായി പരിഹരിക്കുന്നതിനാണ് മന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തിയത്. എന്നാല്‍ താന്‍ മുന്നോട്ട് വച്ച ഒത്തുതീര്‍പ്പ് നീക്കങ്ങള്‍ ബാങ്ക് അധികൃതര്‍ തടയുകയായിരുന്നുവെന്നും മല്യ ആരോപിച്ചു. പൊതുമേഖലാ ബാങ്കുകളില്‍ നിന്നടക്കം കോടികളുടെ വായ്‌പയെടുത്ത് തിരിച്ചടയ്‌ക്കാതെ മുങ്ങിയ മല്യ ഇപ്പോള്‍ ഇംഗ്ലണ്ടിലാണുള്ളത്. ഇവിടെ നിന്നും മല്യയെ ഇന്ത്യയിലേക്ക് നാടുകടത്തുന്നത് സംബന്ധിച്ച കേസില്‍ വെസ്‌റ്റ് മിന്‍സ്‌റ്റര്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കുമ്ബോഴായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. കിംഗ് ഫിഷര്‍ എയര്‍ലൈന്‍സിന്റെ മുന്‍ ഉടമയായ മല്യ ഇപ്പോള്‍ ജാമ്യത്തിലാണ്. തന്റെ കാര്യത്തില്‍ ഇനി കോടതി തീരുമാനിക്കട്ടെയെന്നായിരുന്നു കോടതിക്ക് പുറത്തെത്തിയ മല്യയുടെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *