ഐ​ആ​ര്‍​സി​ടി​സി അ​ഴി​മ​തി: ലാ​ലു, റാ​ബ്റി, തേ​ജ​സ്വി എ​ന്നി​വ​ര്‍​ക്കു നോ​ട്ടീ​സ്

ന്യൂ​ഡ​ല്‍​ഹി: ഐ​ആ​ര്‍​സി​ടി​സി അ​ഴി​മ​തി​യി​ല്‍ ആ​ര്‍​ജെ​ഡി നേ​താ​വ് ലാ​ലു പ്ര​സാ​ദ് യാ​ദ​വ്, ഭാ​ര്യ റാ​ബ്റി ദേ​വി, മ​ക​ന്‍ തേ​ജ​സ്വി യാ​ദ​വ് എ​ന്നി​വ​ര്‍​ക്കു ഡ​ല്‍​ഹി കോ​ട​തി നോ​ട്ടീ​സ്. എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ കു​റ്റ​പ​ത്ര​ത്തി​ലാ​ണു കോ​ട​തി ന​ട​പ​ടി. കേ​സ് ഒ​ക്ടോ​ബ​ര്‍ ആ​റി​ന് വീ​ണ്ടും വാ​ദം കേ​ള്‍​ക്കും.

ലാ​ലു​വി​നും കു​ടും​ബ​ത്തി​നും പു​റ​മേ ആ​ര്‍​ജെ​ഡി നേ​താ​വ് പ്രേം ​ച​ന്ദ് ഗു​പ്ത, ഭാ​ര്യ സ​ര​ള ഗു​പ്ത, ലാ​റ പ്രോ​ജ​ക്‌ട് ക​ന്പ​നി എ​ന്നി​വ​യാ​ണ് ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ലി​ല്‍ ഇ​ഡി ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ല്‍ പ്ര​തി​പ്പ​ട്ടി​ക​യി​ലു​ള്ള​ത്. പ്ര​തി​ക​ള്‍ പ​ണ​ത​ട്ടി​പ്പ് ന​ട​ത്തി​യ​താ​യി ആ​രോ​പി​ച്ച്‌ ഓ​ഗ​സ്റ്റ് 24-ന് ​എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ചു. ഐ​ആ​ര്‍​സി​ടി​സി ഹോ​ട്ട​ല്‍ അ​ഴി​മ​തി​ക്കേ​സി​ല്‍ ആ​ര്‍​ജെ​ഡി അ​ധ്യ​ക്ഷ​ന്‍ ലാ​ലു പ്ര​സാ​ദ് യാ​ദ​വ്, ഭാ​ര്യ റാ​ബ്റി ദേ​വി, മ​ക​ന്‍ തേ​ജ​സ്വി യാ​ദ​വ് തു​ട​ങ്ങി​യ​വ​ര്‍​ക്കെ​തി​രെ സി​ബി​ഐ​യും നേ​ര​ത്തെ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ചി​രു​ന്നു.

ലാ​ലു കേ​ന്ദ്ര റെ​യി​ല്‍​വേ മ​ന്ത്രി​യാ​യി​രു​ന്ന​പ്പോ​ള്‍ 2004-ല്‍ ​ഇ​ന്ത്യ​ന്‍ റെ​യി​ല്‍​വേ കേ​റ്റ​റിം​ഗ് ആ​ന്‍​ഡ് ടൂ​റി​സം കോ​ര്‍​പ​റേ​ഷ​ന്‍റെ (ഐ​ആ​ര്‍​സി​ടി​സി) റാ​ഞ്ചി​യി​ലെ​യും പു​രി​യി​ലെ​യും ഹോ​ട്ട​ലു​ക​ളു​ടെ ന​ട​ത്തി​പ്പു ക​രാ​ര്‍ സു​ജാ​ത ഹോ​ട്ട​ല്‍​സ് എ​ന്ന സ്വ​കാ​ര്യ ക​ന്പ​നി​ക്കു ന​ല്‍​കി​യ​തി​നു കൈ​ക്കൂ​ലി​യാ​യി പാ​റ്റ്ന​യി​ല്‍ ബി​നാ​മി പേ​രി​ല്‍ വ​ന്‍ വി​ല​യു​ള്ള മൂ​ന്നേ​ക്ക​ര്‍ ഭൂ​മി ല​ഭി​ച്ചു​വെ​ന്നാ​ണു കേ​സ്.

Leave a Reply

Your email address will not be published. Required fields are marked *