എക്‌സൈസ് നികുതി കൂട്ടുന്ന നിലപാടില്‍ നിന്നും കേന്ദ്രം പിന്മാറണമെന്ന് ഹസന്‍

തിരുവനന്തപുരം: യുപിഎയുടെ കാലത്ത് പെട്രോള്‍ വിലക്കയറ്റത്തിനെതിരെ രൂക്ഷമായി പ്രതികരിക്കുകയും പ്രക്ഷോഭം നടത്തുകയും ചെയ്ത ബിജെപി ഇപ്പോള്‍ മലക്കം മറിഞ്ഞിരിക്കുകയാണെന്ന് കെപിസിസി അധ്യക്ഷന്‍ എം.എം.ഹസന്‍. കേന്ദ്രത്തിന്റേത് നികുതി ഭീകരതയെന്നും ഇന്ത്യയുടെ ചരിത്രത്തില്‍ ഇല്ലാത്ത വിലക്കയറ്റമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പെട്രോള്‍ ഉത്പന്നങ്ങള്‍ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തി വിലവര്‍ധനവ് പിടിച്ചുനിര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകണമെന്നും തുടര്‍ച്ചയായി എക്‌സൈസ് നികുതി കൂട്ടുന്ന നിലപാടില്‍ നിന്നും കേന്ദ്രം പിന്മാറണമെന്നും ഹസന്‍ കൂട്ടിച്ചേര്‍ത്തു. പെട്രോള്‍, ഡീസല്‍ വില വര്‍ധനവിനെക്കുറിച്ച്‌ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ള നടത്തിയ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു ഹസന്‍.

Leave a Reply

Your email address will not be published. Required fields are marked *