ബാര്‍ക്കോഴ: കോടതി വിധി സ്വാഗതാര്‍ഹമെന്ന് ബിജു രമേശ്

തിരുവനന്തപുരം: ബാര്‍ക്കോഴക്കേസില്‍ കെ.എം.മാണിയെ കുറ്റവിമുക്തനാക്കി കൊണ്ടുള്ള വിജിലന്‍സ് റിപ്പോര്‍ട്ട് തള്ളിയ കോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് ബിജു രമേശ്. പൂട്ടിക്കിടക്കുന്ന ബാറുകള്‍ തുറക്കാന്‍ മാണി ഒരുകോടി രൂപ കോഴ വാങ്ങിയെന്ന ബിജു രമേശിന്‍റെ ആരോപണമാണ് വിജിലന്‍സ് അന്വേഷണത്തിലേക്ക് നയിച്ചത്.

ഇത്രയധികം സ്വാധീനങ്ങള്‍ ഉപയോഗിച്ചിട്ടും മാണിക്ക് കേസ് ഇല്ലാതാക്കാന്‍ കഴിഞ്ഞില്ല. കോടതി വിധിയില്‍ തനിക്ക് വലിയ ചാരിതാര്‍ഥ്യമുണ്ട്. കേസില്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പോലും മാണിക്ക് വേണ്ടിയാണ് കോടതിയില്‍ വാദിച്ചത്. എന്നിട്ടും മാണിക്ക് അനുകൂലമായ റിപ്പോര്‍ട്ട് തള്ളിയെങ്കില്‍ കുറ്റം കോടതിക്കും ബോധ്യപ്പെട്ടു കാണുമെന്നും ബിജു രമേശ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *