കോടതി വിധി പോലെ പ്രവര്‍ത്തിക്കുമെന്ന് ഇ.പി.ജയരാജന്‍

തിരുവനന്തപുരം: ബാര്‍ക്കോഴ കേസുമായി ബന്ധപ്പെട്ട് കോടതി ഉത്തരവ് എന്താണോ അതുപോലെ പ്രവര്‍ത്തിക്കുമെന്ന് വ്യവസായ മന്ത്രി ഇ.പി.ജയരാജന്‍. വിധിക്ക് പിന്നാലെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

വിധിയുടെ വിശദാംശങ്ങള്‍ താന്‍ മനസിലാക്കിയിട്ടില്ല. കോടതി വിധി അനുസരിച്ചാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കേണ്ടത്. വിധി പരിശോധിച്ച്‌ തുടര്‍ നടപടികളുണ്ടാകുമെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *