മഴക്കെടുതി വിലയിരുത്തുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ചിട്ടുള്ള ഉന്നതതല സംഘം പത്തനംതിട്ട ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ സ്‌പെഷല്‍ സെക്രട്ടറി വി.ആര്‍. ശര്‍മ്മയുടെ നേതൃത്വത്തിലാണ് സംഘം സന്ദര്‍ശനം നടത്തിയത്, ഇടുക്കി, കോട്ടയം ജില്ലകള്‍ സന്ദര്‍ശിച്ച ശേഷമാണ് സംഘം പത്തനംതിട്ടയില്‍ സന്ദര്‍ശനത്തിനായി എത്തിയത്.
ഞായറാഴ്ച രാവിലെ മന്ത്രി മാത്യു ടി തോമസുമായും ജില്ലാ കളക്ടര്‍ പി.ബി.നൂഹുമായും ജില്ലാതല ഉദ്യോഗസ്ഥരുമായും സംഘം കൂടിക്കാഴ്ച നടത്തി. തുടര്‍ന്ന് തിരുവല്ല താലൂക്കിലെ നിരണം ഡക്ക് ഫാം, എഴിക്കാട് കോളനി, പമ്ബ, ചിറ്റാര്‍, എന്നിവിടങ്ങളിലും കേന്ദ്ര സംഘം സന്ദര്‍ശനം നടത്തി നാശ നഷ്ടങ്ങള്‍ വിലയിരുത്തി.
കേന്ദ്ര സംഘത്തിന്റെ നാല് ടീമുകളാണ് സംസ്ഥാനത്തെ പ്രളയ കെടുതി വിലയിരുത്താന്‍ എത്തി ചേര്‍ന്നത്. തിങ്കളാഴ്ച തിരുവനന്തപുരത്ത്മുഖ്യമന്ത്രി പിണറായി വിജയനുമായി ചേംബറില്‍ വച്ച് കേന്ദ്ര സംഘം വച്ച് കൂടിക്കാഴ്ച നടത്തിയ ശേഷം വൈകുന്നേരത്തോടു കൂടി ദില്ലിയിലേക്ക് കേന്ദ്ര സംഘം യാത്ര തിരിക്കും
