വാ​ട്സ്‌ആ​പ്പ് ഇ​ന്ത്യ​യ്ക്കാ​യി പ്ര​ശ്ന​പ​രി​ഹാ​ര ഉ​ദ്യോ​ഗ​സ്ഥ​യെ നി​യ​മി​ച്ചു

മെ​സേ​ജിം​ഗ് ആ​പ്ലി​ക്കേ​ഷ​നാ​യ വാ​ട്സ്‌ആ​പ്പ് ഇ​ന്ത്യ​യ്ക്കാ​യി പ്ര​ശ്ന​പ​രി​ഹാ​ര ഉ​ദ്യോ​ഗ​സ്ഥ​യെ നി​യ​മി​ച്ചു. വ്യാ​ജ വാ​ര്‍​ത്ത​ക​ള്‍ ത​ട​യാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന സ​ര്‍​ക്കാ​രി​ന്‍റെ നി​ര​ന്ത​ര ആ​വ​ശ്യം പ​രി​ഗ​ണി​ച്ചാ​ണ് ഫേ​സ്ബു​ക്ക് നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള വാ​ട്സ്‌ആ​പ്പി​ന്‍റെ ന​ട​പ​ടി.

ഇ​ന്ത്യ​യ്ക്കാ​യി ഗ്രീ​വ​ന്‍​സ് ഓ​ഫീ​സ​റെ നി​യ​മി​ച്ച​താ​യി വാ​ട്സ്‌ആ​പ്പ് വെ​ബ്സൈ​റ്റി​ല്‍ അ​റി​യി​ച്ചു. കോ​മ​ള്‍ ലാ​ഹി​രി​​യാ​ണ് ഗ്രീ​വ​ന്‍​സ് ഓ​ഫീ​സ​ര്‍. ഇ​വ​രു​മാ​യി മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​ന്‍, ഇ-​മെ​യ്ല്‍ എ​ന്നി​വ​യി​ലൂ​ടെ സ​ന്പ​ര്‍​ക്കം പു​ല​ര്‍​ത്താ​ന്‍ ക​ഴി​യു​മെ​ന്ന് വെ​ബ്സൈ​റ്റി​ല്‍ പ​റ​യു​ന്നു. യു​എ​സി​നു പു​റ​ത്താ​ണ് ഇ​വ​രു​ടെ പ്ര​വ​ര്‍​ത്ത​നം കേ​ന്ദ്രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

കോ​മ​ള്‍ ലാ​ഹി​രി​യു​ടെ ലി​ങ്ക്ഡ് ഇ​ന്‍ പ്രൊ​ഫൈ​ല്‍ പ്ര​കാ​രം വാ​ട്സ്‌ആ​പ്പി​ന്‍റെ ഗ്ലോ​ബ​ല്‍ ക​സ്റ്റ​മ​ര്‍ ഓ​പ്പ​റേ​ഷ​ന്‍​സ് ആ​ന്‍​ഡ് ലോ​ക്ക​ലൈ​സേ​ഷ​ന്‍ സീ​നി​യ​ര്‍ ഡ​യ​റ​ക്ട​ര്‍ പ​ദ​വി​യാ​ണ് അ​വ​ര്‍ വ​ഹി​ക്കു​ന്ന​ത്. ഓ​ഗ​സ്റ്റ് അ​വ​സാ​ന​ത്തോ​ടെ​യാ​ണ് ഇ​വ​രു​ടെ നി​യ​മ​ന​മെ​ന്നാ​ണു സൂ​ച​ന.

വാ​ട്സ്‌ആ​പ്പി​ന്‍റെ ഏ​റ്റ​വും വ​ലി​യ മാ​ര്‍​ക്ക​റ്റാ​യ ഇ​ന്ത്യ​യി​ല്‍ ക​ന്പ​നി​ക്ക് 20 കോ​ടി​യി​ലേ​റെ ഉ​പ​യോ​ക്താ​ക്ക​ളാ​ണു​ള്ള​ത്. ജൂ​ലൈ​യി​ല്‍ മെ​സേ​ജ് ഫോ​ര്‍​വേ​ഡിം​ഗ് നി​യ​ന്ത്രി​ക്കാ​നാ​യി ഫോ​ര്‍​വേ​ഡ് ലേ​ബ​ല്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള പ​രി​ഷ്ക​ര​ണ​ങ്ങ​ള്‍ വാ​ട്സ്‌ആ​പ്പ് കൊ​ണ്ടു​വ​ന്നി​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *