ശ്രീനഗര്‍: ജമ്മു കാഷ്മീരില്‍ കുപ്‌വാര ജില്ലയിലെ നിയന്ത്രണ രേഖയില്‍ സൈന്യം മൂന്ന് ഭീകരരെ വധിച്ചു. ഏറ്റുമുട്ടലിനിടെ ജവാന് വീരമൃത്യു സംഭവിച്ചു.
ഞായറാഴ്ച മുതല്‍ പ്രദേശത്ത് സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുകയാണ്. ഞായറാഴ്ച രണ്ടു ഭീകരരെ സൈന്യം വെടിവച്ച് കൊലപ്പെടുത്തിയിരുന്നു. പ്രദേശത്ത് ഭീകരരുടെ സാന്നിധ്യം ഇനിയിമുണ്ടെന്നാണ് സൂചന. അതിനാല്‍ തെരച്ചില്‍ തുടരുകയാണ്.
തെക്കന്‍ കാഷ്മീരിലെ കുപ്‌വാര ജില്ലയില്‍ ടന്‍ഗാര്‍ പ്രദേശത്താണ് ഏറ്റുമുട്ടല്‍ നടക്കുന്നത്. ഏറ്റുമുട്ടലില്‍ മരിച്ച സൈനികന്‍റെ പേര് വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്ന് സൈനിക വക്താവ് അറിയിച്ചു.
