വിശാഖപട്ടണം റെയില്‍വേ സ്റ്റേഷനില്‍ വന്‍ സ്വര്‍ണ വേട്ട

ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം റെയില്‍വേ സ്റ്റേഷനില്‍ വന്‍ സ്വര്‍ണ വേട്ട. 1.992 കിലോ സ്വര്‍ണം ഡയറക്‌ട്രേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് പിടികൂടി. രണ്ട് ബാഗുകളിലായി സൂക്ഷിച്ചിരുന്ന സ്വര്‍ണമാണ് പിടിച്ചെടുത്തത്.

ഞായറാഴ്ച റെയില്‍വേ സ്റ്റേഷനില്‍ നടത്തിയ പരിശോധനയിലാണ് സ്വര്‍ണം പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് യാത്രക്കാരെ പിടികൂടിയെന്നും വിശദമായ അന്വേഷണം നടന്നുവരികയാണെന്നും അധികൃതര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *