ദില്ലി: അയോധ്യ കേസില്‍ വെള്ളിയാഴ്ച്ച സുപ്രിം കോടതി വിധി പ്രസ്താവിക്കും. മുസ്‌ലിംങ്ങള്‍ക്ക് ആരാധനയ്ക്ക് പള്ളികള്‍ നിര്‍ബന്ധം വിധി ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിടണം എന്ന ആവശ്യത്തിലാണ് വിധി പ്രസ്താവിക്കുക. 1994 ല്‍ ഇസ്മായീല്‍ ഫാറൂഖി കേസില്‍ ആണ് സുപ്രിം കോടതി ഭരണഘടന ബെഞ്ചിലെ ഭൂരിപക്ഷം അംഗങ്ങള്‍ മുസ്ലിങ്ങള്‍ക്ക് ആരാധനയ്ക്ക് പള്ളികള്‍ നിര്‍ബന്ധം അല്ലെന്ന വിധി പ്രസ്താവിച്ചത്.
ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് മാരായ അശോക് ഭൂഷണ്‍ അബ്ദുല്‍ നസീര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് ആണ് വെള്ളി ആഴ്ച വിധി പ്രസ്താവിക്കുക. ഭരണഘടന ബെഞ്ചിന്റെ ആവശ്യമുണ്ടെന്ന് ബോധ്യപ്പെട്ടാല്‍ ഉത്തരവിറക്കുന്നതില്‍ വിയോജിപ്പില്ലെന്നു കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.
