എത്ര അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചാലും രാജ്യത്ത് താമര പൂത്തുലഞ്ഞു നില്‍ക്കും: നരേന്ദ്ര മോദി

ഭോപ്പാല്‍: റഫാല്‍ ഇടപാടിലെ പ്രതിപക്ഷത്തിന്‍റെ ആരോപണങ്ങളില്‍ നിശബ്ദത വെടിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസ് തങ്ങളെ എത്രത്തോളം അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചാലും, താമര രാജ്യത്ത് മുഴുവന്‍ പൂത്തുലഞ്ഞു നില്‍ക്കുമെന്ന് ഭോപ്പാലില്‍ ബിജെപി സമ്മേളനത്തില്‍ സംസാരിക്കവെ മോദി പറഞ്ഞു.

എന്‍ഡിഎ സര്‍ക്കാരിനെ തകര്‍ക്കാന്‍ കോണ്‍ഗ്രസ് ഇപ്പോള്‍ രാജ്യാന്തര സഖ്യത്തിനാണ് ശ്രമിക്കുന്നത്. പ്രതിപക്ഷ സഖ്യം രാജ്യത്തിനുള്ളില്‍ വിജയിക്കാത്തതിനാലാണ് ഇത്തരം നീക്കങ്ങളുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിരിക്കുന്നതെന്നും മോദി കൂട്ടിച്ചേര്‍ത്തു.

വോട്ട് ബാങ്ക് രാഷ്ട്രീയത്തില്‍നിന്ന് രാജ്യം മുക്തമാകണമെന്നും പ്രധാനമന്ത്രി പറഞ്ഞു.എല്ലാവര്‍ക്കും ഒപ്പം എല്ലാവരുടെയും വികസനം എന്നത് വെറും തെരഞ്ഞെടുപ്പ് മുദ്രാവാക്യമല്ല. ആരെയും വികസനത്തില്‍നിന്ന് മാറ്റിനിര്‍ത്തില്ലെന്നും മോദി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *