ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യമൊരുക്കുമെന്ന് ദേവസ്വം മന്ത്രി

തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍ നിന്നും നിര്‍ണ്ണായക വിധി വന്നതിന് പിന്നാലെ ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യമൊരുക്കാന്‍ സര്‍ക്കാര്‍. ശബരിമലയില്‍ സ്ത്രീകള്‍ക്കായുള്ള സൗകര്യങ്ങള്‍ ഒരുക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു.

മാത്രമല്ല ദര്‍ശനത്തിനായി ഡിജിറ്റല്‍ ബുക്കിങ് സൗകര്യം ഏര്‍പ്പെടുത്തും. പമ്ബ- സന്നിധാനം പാതയില്‍ സ്ത്രീ സൗഹൃദ ടോയ്‌ലെറ്റുകള്‍ നിര്‍മ്മിക്കും. നിലയ്ക്കല്‍-പമ്ബ ഭാഗത്ത് ബസുകളില്‍ 25 ശതമാനം സംവരണം ഏര്‍പ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *