പാര്‍ട്ടി പ്രവര്‍ത്തകയെ പീഡിപ്പിച്ചെന്ന പരാതി; ഡിവൈഎഫ്‌ഐ നേതാവിനെ അറസ്റ്റ് ചെയ്തു

മണ്ണാര്‍ക്കാട്: പാലക്കാട് പാര്‍ട്ടി പ്രവര്‍ത്തകയെ പീഡിപ്പിച്ചെന്ന പരാതിയെ തുടര്‍ന്ന് ഡിവൈഎഫ്‌ഐ നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മണ്ണാര്‍ക്കാട് കോട്ടോപ്പാടം മേഖല സെക്രട്ടറിയും സിപിഎം കൊടക്കാട് ബ്രാഞ്ച് സെക്രട്ടറിയുമായ വിജേഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

പരാതി സംബന്ധിച്ച്‌ മറ്റു വിശദാംശങ്ങള്‍ പൊലീസ് പുറത്തു വിട്ടിട്ടില്ല. പ്രതിയെ വൈദ്യപരിശോധനയ്ക്കു വിധേയനാക്കിയതുള്‍പ്പടെയുള്ള നടപടികള്‍ക്കു ശേഷമാണ് അറസ്റ്റ് ചെയ്ത കാര്യം പൊലീസ് പുറത്തു വിട്ടത്.

ശശിക്കെതിരെയുള്ള പാര്‍ട്ടി പ്രവര്‍ത്തകയുടെ പരാതി പാര്‍ട്ടി അന്വേഷണ കമ്മീഷന്റെ പരിഗണനയിലാണ്. ഇതിനു പിന്നാലെയാണ് മറ്റൊരു പീഡന വാര്‍ത്ത കൂടി എത്തുന്നത്. .

Leave a Reply

Your email address will not be published. Required fields are marked *