യുവാക്കളെയും സ്ത്രീകളെയും കൂടുതല്‍ രംഗത്തിറക്കി തെരഞ്ഞെടുപ്പ് നേരിടാന്‍ ബിജെപി

ജയ്പ്പൂര്‍: 180ത്തിലധികം സീറ്റുകളുടെ ഭൂരിപക്ഷവുമായി ബിജെപി അധികാരത്തില്‍ വരുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച്‌ ബിജെപി രാജസ്ഥാന്‍ ഘടകം. ഈ വര്‍ഷം അവസാനം നടക്കാനിരിക്കുന്ന രാജസ്ഥാന്‍ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ വമ്ബിച്ച ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ മദന്‍ ലാല്‍ സൈനി പറഞ്ഞു. ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായുടെ സന്ദര്‍ശനം വലിയ ഉന്മേഷമാണ് സംസ്ഥാന ബിജെപിയില്‍ ഉണ്ടാക്കിയിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

200 സീറ്റുകളാണ് സംസ്ഥാനത്ത് ഉള്ളത്. അതില്‍ 180 നു മുകളില്‍ സീറ്റാണ് ബിജെപിയുടെ ലക്ഷ്യം. പുതിയ ആളുകളെയും സ്ത്രീകളെയും യുവാക്കളെയും മുന്‍ നിര്‍ത്തി തെരഞ്ഞെടുപ്പ് നേരിടാനാണ് ബിജെപി ശ്രമിക്കുന്നത്. അധികാരത്തില്‍ വീണ്ടും എത്തുമെന്ന തികഞ്ഞ ആത്മ വിശ്വാസം പാര്‍ട്ടിക്കുണ്ടെന്നും വ്യക്തികള്‍ക്കു വേണ്ടിയല്ല, രാജ്യത്തിന് വേണ്ടിയാണ് പാര്‍ട്ടി പ്രവര്‍ത്തിക്കുന്നതെന്നും സൈനി വ്യക്തമാക്കി.

പ്രതിപക്ഷം വളരെ ദുര്‍ബ്ബലമാണെന്നും അവര്‍ക്ക് ഐക്യത്തോടെ മുന്നോട്ട് പോകാനുള്ള കഴിവില്ലെന്നും ബിജെപി ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *