തിരുവനന്തപുരം : ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് വിശ്വാസികള്‍ക്കൊപ്പമാണ് യുഡിഫ് നില കൊള്ളുന്നത് എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല .ശബരിമലയിലെ വിശ്വാസങ്ങള്‍ വ്യവസ്ഥാപിത മാര്‍ഗ്ഗങ്ങള്‍ വഴി സംരക്ഷിക്കുമെന്നും ഒരു സംഘര്‍ ഷഭൂമിയായി ശബരിമലയെ മാറ്റാന്‍ താല്പര്യമില്ല എന്നും ചെന്നിത്തല വ്യക്തമാക്കി .
എന്നാല്‍ ബിജെപി അവസവാദമായാണ് നിലപാടുകള്‍ വ്യക്തമാക്കുന്നത് എന്നും രമേശ് ചെന്നിത്തല ആരോപിച്ചു .ഓര്‍ഡിനന്‍സ് ഇറക്കി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ശബരിമലയിലെ വിശ്വാസങ്ങളെയും ആചാരങ്ങളെയും സംരക്ഷിക്കണമെന്നും ചെന്നിത്തല പറഞ്ഞു .
