മുസ്ലിം സ്ത്രീകളെ പള്ളിയില്‍ പ്രവേശിപ്പിക്കണം; പര്‍ദ ധരിക്കാന്‍ നിര്‍ബന്ധിക്കരുത്; പൊതുതാല്‍പ്പര്യഹര്‍ജി ഹൈക്കോടതിയില്‍

മുസ്ലിം സ്ത്രീകളെ പള്ളിയില്‍ പ്രവേശിപ്പിക്കണമെന്നും പര്‍ദ ധരിക്കാന്‍ നിര്‍ബന്ധിക്കരുതെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പൊതുതാല്‍പ്പര്യഹര്‍ജി. അഖില ഭാരത ഹിന്ദുമഹാസഭാ കേരള ഘടകം പ്രസിഡന്റ് സ്വാമി ദത്താത്രേയ സായ് സ്വരൂപാണ് ഹര്‍ജിക്കാരന്‍ .

മക്കയില്‍ സ്ത്രീകള്‍ക്ക് പ്രവേശന വിലക്കില്ലെന്നും മുസ്സീം സ്ത്രീകള്‍ക്ക്പ്രവേശനം നിഷേധിക്കുന്നത് തുല്യതക്കും ജീവിക്കാനുള്ള സ്വാതന്ത്ര്യത്തിന്റേയുംലംഘനമാണന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി.

ഇഷ്ടമുള്ള വസ്ത്രം ധരിക്കാന്‍ വ്യക്തിക്ക് സ്വാതന്ത്ര്യം ഉണ്ടന്നിരിക്കെ പര്‍ദ ധരിക്കാന്‍ നിര്‍ബന്ധിക്കുന്നത് വ്യക്തിസ്വാതന്ത്ര്യത്തിലുള്ള കടന്നുകയറ്റ മാണന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളും ന്യൂനപക്ഷ മന്ത്രാലയവും വഖഫ് ബോര്‍ഡും കേസില്‍ എതിര്‍കക്ഷികളാണ് .

ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ട പശ്ചാത്തലത്തില്‍ പള്ളികളില്‍ മുസ്ലീം സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കേണ്ടത് കാലഘട്ടത്തിന്റെ
ആവശ്യമാണന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു .

Leave a Reply

Your email address will not be published. Required fields are marked *