സന്നിധാനത്ത് രണ്ടു വനിതാ ഡോക്ടര്‍മാര്‍; തങ്ങള്‍ 50 കഴിഞ്ഞവരെന്നു വിശദീകരണം

പമ്ബ:സന്നിധാനത്ത് ഡ്യൂട്ടിയുടെ ഭാഗമായി രണ്ടു വനിതാ ഡോക്ടര്‍മാരെത്തി.50 വയസ് കഴിഞ്ഞവരാണ് തങ്ങളെന്ന് ഇവര്‍ മാധ്യമങ്ങളോടു പറഞ്ഞു. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വിളിച്ച യോഗത്തില്‍ പങ്കെടുക്കാനാണ് എത്തിയതെന്നും ദര്‍ശനത്തിനുശേഷം ഇന്നുതന്നെ മടങ്ങുമെന്നും അവര്‍ അറിയിച്ചു. പബ്ലിക് ഹെല്‍ത്ത് അഡീഷനല്‍ ഡയറക്ടര്‍ ഡോ. കെ.ജെ. റീന, കൊതുകുജന്യ രോഗനിവാരണത്തിന്റെ ഡപ്യൂട്ടി ഡയറക്ടര്‍ ഡോ. മീനാക്ഷി എന്നിവരാണു സന്നിധാനത്തെത്തിയത്.

കഴിഞ്ഞ വര്‍ഷം വരെ അവലോകന യോഗം നടന്നിരുന്നത് പമ്ബയിലാണ്. എന്നാല്‍ പ്രളയത്തെത്തുടര്‍ന്ന് ഇത്തവണ യോഗം നടത്താനാകാത്തതിനാലാണു സന്നിധാനത്തേക്ക് മാറ്റിയത്. ഇരുവരും പമ്ബ വഴി നടന്നു കയറിയാണ് സന്നിധാനത്തെത്തിയത്. ദേവസ്വം ഗാര്‍ഡുമാര്‍ ഇവരുടെ പേരും വയസ്സും എഴുതി വയ്പ്പിച്ചു. യുവതീപ്രവേശനം അനുവദിച്ചുള്ള സുപ്രീം കോടതി വിധി വന്ന പശ്ചാത്തലത്തില്‍ തങ്ങളുടെ പേരും വയസ്സും എഴുതിവയ്പ്പിച്ചതിലെ അമര്‍ഷം ഇരുവരും മാധ്യമങ്ങളോടു പങ്കുവച്ചു.

Leave a Reply

Your email address will not be published. Required fields are marked *