ശബരിമല: തെരുവില്‍ ഇറങ്ങിയുള്ള സമരത്തെ പിന്തുണക്കില്ലെന്ന് എസ്‌എന്‍ഡിപി

ആലപ്പുഴ: ശബരിമല സ്ത്രീ പ്രവേശനത്തിനെതിരേ തെരുവില്‍ ഇറങ്ങിയുള്ള സമരത്തെ പിന്തുണക്കില്ലെന്ന് എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സമരത്തില്‍ പങ്കെടുക്കേണ്ടെന്ന തീരുമാനം ഭാരവാഹികളുടെ യോഗം അംഗീകരിച്ചതായും വെള്ളാപ്പള്ളി അറിയിച്ചു.

ശബരിമല വിഷയത്തില്‍ വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കാന്‍ എസ്‌എന്‍ഡിപിക്ക് താല്പര്യമില്ല. നാഥനില്ലാ സമരത്തിന് ആളെ കൂട്ടേണ്ട ആവശ്യം തങ്ങള്‍ക്കില്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *