അമേരിക്ക കോണ്‍കകാഫ് ചാമ്ബ്യന്‍സ്

കോണ്‍കകാഫ് വനിതാ ചാമ്ബ്യന്‍ഷിപ്പ് ഇത്തവണയും അമേരിക്കയ്ക്ക്. ഇന്ന് പുലര്‍ച്ചെ നടന്ന ഫൈനലില്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് കാനഡയെ തോല്‍പ്പിച്ചാണ് അമേരിക്ക ചാമ്ബ്യന്മാര്‍ ആയത്. തികച്ചും ഏകപക്ഷീയമായിരുന്നു ഇന്നത്തെ മത്സരം. ആദ്യ പത്ത് മിനുട്ടിനകം തന്നെ റോസെ ലെവെലെ അമേരിക്കയെ മുന്നില്‍ എത്തിച്ചു. കളിയുടെ രണ്ടാം പകുതിയുടെ അവസാനം മോര്‍ഗന്‍ രണ്ടാം ഗോള്‍ നേടി ജയവും ഉറപ്പിച്ചു. ടൂര്‍ണമെന്റില്‍ ഒരു ഗോള്‍ പോലും അമേരിക്ക വഴങ്ങിയില്ല.

അമേരിക്കയുടെ ആറാം കോണ്‍കകാഫ് കിരീടമാണിത്. സെമിയില്‍ ജമൈക്കയെ തോല്‍പ്പിച്ചതോടെ തന്നെ അമേരിക്ക അടുത്ത വര്‍ഷം നടക്കുന്ന ലോകകപ്പിനും യോഗ്യത നേടിയിരുന്നു. കാനഡ, ജമൈക്ക എന്നീ ടീമുകള്‍ കൂടെ ലോകകപ്പിന് യോഗ്യത നേടി. നാലാം സ്ഥാനം ലഭിച്ച പനാമ ലോകകപ്പ് യീഗ്യത പ്ലേ ഓഫിലും എത്തി. അര്‍ജന്റീനയെ ആകും പനാമ പ്ലേ ഓഫില്‍ നേരിടുക.

Leave a Reply

Your email address will not be published. Required fields are marked *