ഡബ്ല്യൂസിസിയ്ക്ക് ഗൂഢ അജണ്ടയുണ്ട്; വ്യക്തിപരമായ അഭിപ്രായം തുറന്നു പറഞ്ഞ് സിദ്ദിഖ്

കൊച്ചി: അമ്മയെ തകര്‍ക്കുവാന്‍ ഡബ്ല്യൂസിസിയ്ക്ക് ഗൂഢ അജണ്ടയുണ്ടെന്ന് സിദ്ദിഖ്. ഇത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും സിദ്ദിഖ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

ഡബ്ല്യൂസിസിയ്‌ക്കെതിരെ ബാബു രാജും രംഗത്തെത്തിയിരുന്നു. അമ്മയിലിരുന്ന് ചോര ഊറ്റിക്കുടിച്ച്‌ വളരുവാനാണ് ഡബ്ല്യൂസിസി ശ്രമിക്കുന്നതെന്നാണ് ബാബുരാജ് വ്യക്തമാക്കിയത്.

അതേമയം, ദിലീപിന്റെ രാജി താരസംഘടനയായ അമ്മ ആവശ്യപ്പെട്ടിരുന്നു എന്ന് പ്രസിഡന്റ് മോഹന്‍ലാല്‍ മാധ്യമങ്ങളോട് പറഞ്ഞു. താന്‍ പ്രസിഡന്റ് ആയതിനു ശേഷം വന്ന വലിയ വിഷയമായിരുന്നു ദിലീപിന്റേതെന്നും ഇത് വ്യക്തിപരമായി തന്നെ അധിഷേപിക്കുന്നതിന് ഉപയോഗിച്ചുവെന്നും ദിലീപിനോട് താന്‍ രാജി ആവശ്യപ്പെടുകയായിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.

നടിമാര്‍ മാപ്പു പറയേണ്ടതില്ല എന്നാല്‍, രാജിവച്ചവരെ തിരിച്ചെടുക്കണമെങ്കില്‍ അപേക്ഷ നല്‍കണം. അമ്മയുടെ അവയ്‌ലബിള്‍ എക്‌സിക്യൂട്ടീവിലാണ് ഇക്കാര്യങ്ങള്‍ തീരുമാനിച്ചത്. ദിലീപിന്റെ രാജി സ്വീകരിച്ചതായും ഭാരവാഹികള്‍ അറിയിച്ചു. ഡബ്ല്യുസിസി അംഗങ്ങളെ നടിമാരെന്ന് അഭിസംബോധന ചെയ്താണ് അമ്മ ഭാരവാഹികള്‍ എല്ലാവരും സംസാരിച്ചത്. 3 നടിമാര്‍ സംഘടനയ്ക്കുള്ളില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയെന്നും അമ്മ പറഞ്ഞു. ജനറല്‍ ബോഡിയുടെതാണ് അന്തിമ തീരുമാനങ്ങളെന്നും വ്യക്തിപരമായി അവര്‍ തിരിച്ചു വരുന്നതില്‍ തനിയ്‌ക്കെതിര്‍പ്പില്ലെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *