പാലക്കാട്: ചിറ്റൂരില്‍ യുവാവ് ഭാര്യയെയും രണ്ടു മക്കളെയും വെട്ടിക്കൊലപ്പെടുത്തിയ ശേഷം പോലീസില്‍ കീഴടങ്ങി. മാണിക്യന്‍ എന്ന യുവാവാണ് തന്റെ ഭാര്യയായ കുമാരിയെയും ,മക്കളായ മനോജ്, ലേഖ എന്നിവരെ കൊലപ്പെടുത്തിയത്.
ഇന്നു രാവിലെ ഏഴരയോടെ മാണിക്യന്‍ പോലീസില്‍ കീഴടങ്ങിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് പോലീസ് കൊഴിഞ്ഞമ്ബാറയില്‍ ഇവര്‍ താമസിക്കുന്ന വാടകവീട് പരിശോധിച്ചു.
കരിങ്ങാലിപ്പള്ളം എന്ന സ്ഥലത്തുനിന്ന് ഒരു വര്‍ഷം മുന്‍പാണ് മാണിക്യന്റെ കുടുംബം കൊഴിഞ്ഞാമ്ബാറയിലേക്ക് താമസം മാറിയത്. വീടുകളില്‍ വസ്ത്രം അലക്കി തേച്ചുകൊടുക്കുന്ന ജോലിയാണ് ഇവര്‍ ചെയ്തുവന്നിരുന്നത്. കൊലപാതകത്തിനു പിന്നിലുള്ള കാരണം എന്താണെന്ന് വ്യക്തമല്ല.
