മോഹന്‍ലാലിന്റെ നിലപാട് ദിലീപ് തള്ളി,​ രാജി വച്ചത് വിവാദങ്ങള്‍ അവസാനിപ്പിക്കാന്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ആരോപിതനായ നടന്‍ ദിലീപ് താരസംഘടനയയാ ‘അമ്മ’യുടെ പ്രസിഡ‌ന്റ് മോഹന്‍ലാലിനെ നിലപാട് തള്ളി രംഗത്ത്. കേസുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അവസാനിപ്പിക്കുന്നതിനായി താന്‍ സ്വയം രാജിവയ്ക്കുകയായിരുന്നെന്ന ദിലീപ് വ്യക്തമാക്കി.

അമ്മയുടെ ബൈലോപ്രകാരം എന്നെ പുറത്താക്കാന്‍ ജനറല്‍ ബോഡിയില്‍ ഭൂരിപക്ഷമുണ്ടെങ്കിലേ കഴിയൂ എന്ന് ഉത്തമ ബോദ്ധ്യമുണ്ട്. എന്നാല്‍,​ എന്നെ ചൊല്ലി അമ്മ എന്ന സംഘടന തകര്‍ക്കപ്പെടാതിരിക്കാന്‍ വേണ്ടിയാണ് മോഹന്‍ലാലുമായ് വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷം രാജിക്കത്ത് നല്‍കിയത്. രാജിക്കത്ത് സംഘടന സ്വീകരിച്ചാല്‍ അത് രാജിയാണ്,പുറത്താക്കലല്ല – ദിലീപ് പറഞ്ഞു. .

Leave a Reply

Your email address will not be published. Required fields are marked *