പന്തളം കൊട്ടാരം പ്രതിനിധികള്‍ പറയുന്നത് വിഡ്ഢിത്തം; മന്ത്രി എംഎം മണി

കല്‍പ്പറ്റ: പന്തളം കൊട്ടാരം പ്രതിനിധികള്‍ വിഡ്ഢിത്തം പുലമ്ബുകയാണെന്ന് മന്ത്രി എംഎം മണി. സുപ്രീം കോടതി വിധി അംഗീകരിക്കുന്നില്ലെങ്കില്‍ കോടതിയില്‍ പോയി പറയണം. കൊഞ്ഞനംകുത്തിയിട്ട് കാര്യമില്ലെന്നും മന്ത്രി വയനാട്ടില്‍ മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു.

പഴയ പ്രമാണിത്തം പറഞ്ഞ് വിഡ്ഢിത്തം പുലമ്ബിയിട്ട് കാര്യമില്ല. ശബരിമല ഞങ്ങളുടെ പൂര്‍വിക സ്വത്താണ്, സുപ്രീം കോടതി വിധി ലംഘിക്കുമെന്ന് കോടതിയില്‍ പറയട്ടെ. ആണും പെണ്ണും കെട്ട പറച്ചിലല്ല വേണ്ടത്. ഇവിടെ കിടന്ന് കൊഞ്ഞനംകുത്തുകയും മെക്കിട്ടുകയറുകയും വേണ്ടെന്നും മന്ത്രി പറഞ്ഞു.

ശബരിമലയിലെ യുവതി പ്രവേശനവും ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശവും സംബന്ധിച്ച്‌ പന്തളം രാജ കുടുംബാഗങ്ങള്‍ കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവനകളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

Leave a Reply

Your email address will not be published. Required fields are marked *