ബാര്‍ കോഴകേസ് തുടരന്വേഷണം വൈകുന്നു, വി.എസ് ഹൈക്കോടതിലേക്ക്

തിരുവനന്തപുരം: ബാര്‍ കോഴകേസില്‍ തുടരന്വേഷണം വൈകുന്നതിനെതിരെ ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്‍ ഹൈക്കോടതിയെ സമീപിച്ചു. തുടരന്വേഷണത്തിന് സര്‍ക്കാരില്‍ നിന്നും പ്രത്യേക അനുമതി വേണമെന്ന വിജിലന്‍സ് പ്രത്യേക കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്‌താണ് വി.എസ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

അഴിമതി നിരോധന നിയമത്തില്‍ ഭേദഗതി വരുത്തുന്നതിനും മുമ്ബുണ്ടായ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് താന്‍ കോടതിയെ സമീപിക്കുന്നതെന്നും, അതിനു ശേഷം വന്ന ഭേദഗതിയുടെ അടിസ്ഥാനത്തില്‍ തുടരന്വേഷണത്തിന് മുന്‍കൂര്‍ അനുമതി ആവശ്യപ്പെടുന്നത് ന്യായമല്ലെന്നുമാണ് വി.എസിന്റെ വാദം.

Leave a Reply

Your email address will not be published. Required fields are marked *