നിബന്ധനകളില്‍ ഇളവ് ലഭിക്കാതെ കേരളത്തിലേക്കില്ല; നിലപാടിലുറച്ച്‌ മഅദനി

കോഴിക്കോട്: നിബന്ധനകളില്‍ കോടതി ഇളവ് നല്‍കാതെ കേരളത്തിലേക്കില്ലെന്ന് മഅദനി. അസുഖം മൂര്‍ച്ഛിച്ച ഉമ്മയെ കാണാനായി കേരളത്തിലേക്ക് എത്താന്‍ ജാമ്യവ്യവസ്ഥയില്‍ ഇളവ് ലഭിച്ചെങ്കിലും കര്‍ശന നിബന്ധനകളാണ് കോടതി മുന്നോട്ടുവച്ചിട്ടുള്ളത്. ഈ നിബന്ധനകളില്‍ ഇളവ് നല്‍കിയാലേ സന്ദര്‍ശനം നടക്കൂവെന്ന് മഅദനി. നിബന്ധകള്‍ നീക്കാന്‍ വീണ്ടും കോടതിയെ സമീപിക്കാനും തീരുമാനിച്ചു.

വിചാരണക്കോടതി വച്ച നിബന്ധനകളാണ് മഅദനിയുടെ കേരളസന്ദര്‍ശം അനിശ്ചിതത്വത്തിലാക്കിയത്. മാധ്യമങ്ങളുമായി സംസാരിക്കാന്‍ പാടില്ല, കേസുമായി ബന്ധപ്പെട്ട് കക്ഷികളെ കാണാന്‍ പാടില്ല, പാര്‍ട്ടി പ്രവര്‍ത്തകരോട് ഉള്‍പ്പെടെ ആരുമായും സംസാരിക്കാന്‍ പാടില്ലെന്നതാണ് ഒരു വ്യവസ്ഥ. ഈ നിബന്ധന പൂര്‍ണമായും അസംബന്ധമാണ്. ഇത് നിലനില്‍ക്കേ ഉമ്മയെ സന്ദര്‍ശിക്കാന്‍ കഴിയുമോ എന്ന ആശങ്കയിലാണ് മഅദനി.

രണ്ടാഴ്ചത്തെ അനുമതിയാണ് രോഗം മൂര്‍ച്ഛിച്ച മാതാവിനെ കാണാന്‍ കോടതി നല്‍കിയത്. ഈ മാസം 28 മുതല്‍ നവംബര്‍ നാലുവരെയാണ് മഅദനിക്ക് കേരളത്തില്‍ പോകാന്‍ അനുമതി.

Leave a Reply

Your email address will not be published. Required fields are marked *