കൊച്ചി: കൊച്ചിന് ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിലേക്കുള്ള ശാന്തി നിയമനത്തിന്റെ റാങ്ക് ലിസ്റ്റ് ദേവസ്വം റിക്രൂട്ട്മന്റ് ബോര്‍ഡ് പ്രസിദ്ധീകരിച്ചു.198 പേരുടെ ജനറല്‍ ലിസ്റ്റും ഒപ്പം റിസര്വ്വേഷന് ലിസ്റ്റും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 198 പേരുടെ ജനറല്‍ ലിസ്റ്റില്‍ നമ്ബൂതിരി/നായര്‍/മുന്നോക്ക വിഭാഗത്തില്‍ പെട്ട 56 പേര് മാത്രമാണ് ഇടം പിടിച്ചത്. ബാക്കി 142 പേരോളം ഈഴവ,ധീവര,പുലയ എന്നീ പിന്നോക്ക സമുദായത്തില്‍ പെട്ടവരാണ്.
റിക്രൂട്ട്മന്റ് ബോര്‍ഡ് നടത്തിയ ഒബ്ജക്ടീവ് ടൈപ്പ് ഒഎംആര്‍ പരീക്ഷയില്‍ മികച്ച വിജയം കൈവരിച്ചവരെ അഭിമുഖത്തില്‍ പങ്കെടുപ്പിച്ച് കുറ്റമറ്റ രീതിയില്‍,കൃത്യമായ മെറിറ്റ് അടിസ്ഥാനപ്പെടുത്തിയാണു ലിസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്.
