കോഴിക്കോട്: മഞ്ച്വേശ്വരത്തെ തിരഞ്ഞെടുപ്പ് സംബന്ധിച്ച് ഹൈക്കോടതിയിലുള്ള കേസ് പിന്‍വലിക്കില്ലെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് പറഞ്ഞു. കേസ് എത്രയും വേഗം തീര്‍പ്പായി കാണാനാണ് ബി.ജെ.പിക്ക് ആഗ്രഹമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
എല്‍.ഡി.എഫും യു.ഡി.എഫും ചേര്‍ന്ന് കേസിന്റെ നടപടികള്‍ വൈകിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് സുരേന്ദ്രന് ആരോപിച്ചു.
കേസ് പിന്‍വലിക്കുമോയെന്ന് സുരേന്ദ്രനോട് ഹൈക്കോടതി കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു.
