രാഹുലിന്റെ ഗോത്രം എതാണെന്ന ചോദ്യവുമായി ബിജെപി; കിടിലന്‍ മറുപടിയുമായി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍

ഭോപ്പാല്‍: തന്റെ ഗോത്രം ഏതാണെന്ന് ചോദിച്ച ബിജെപി നേതാവിന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ കിടിലന്‍ മറുപടി. ബിജെപി വക്തമാവാ സംബിത് പത്രയാണ് രാഹുല്‍ ഗാന്ധിയുടെ ഗോത്രമേതാണെന്ന് ചോദ്യവുമായി രംഗത്ത് എത്തിയത്.

ഒരു ബ്രാഹ്മണ വിഭാഗമാണെന്നാണ് രാഹുല്‍ പറയാറുള്ളത്. ഏത് തരത്തിലുള്ള പൂണുലാണ് അദ്ദേഹം ധരിക്കാറുള്ളതെന്നുമായിരുന്നു സംബിത് പത്രയുടെ ചോദ്യം. എന്നാല്‍ തന്റെ ഗോത്രം ചോദിച്ച ബിജെപിക്ക് എപ്പോഴും മതത്തെപ്പറ്റി മാത്രമാണ് സംസാരിക്കാനുള്ളതെന്നും അവരുടെ ഏക മതം അഴിമതിയാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന മധ്യമപ്രദേശിലെ ക്ഷേത്രങ്ങളില്‍ രാഹുല് ഗാന്ധി നടത്തുന്ന സന്ദര്‍ശങ്ങളില്‍ പരാമര്‍ശിച്ചാണ് ബിജെപി കോണ്‍ഗ്രസ് അധ്യക്ഷന്റെ ഗോത്രം അന്വേഷിച്ചത്. ഇതിനെതിരായി വ്യാപകമായ പ്രതിഷേധം ഉയര്‍ന്നുകൊണ്ടിരിക്കേയാണ് രാഹുലിന്റെ മറുപടിയും എത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *