സി.പി.എം നേതാവ് എംഎം ലോറന്‍സിന്റെ കൊച്ചുമകന്‍ ബിജെപി സമരവേദിയില്‍

തിരുവനന്തപുരം; പോലീസ് അതിക്രമത്തിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ സംഘടിപ്പിച്ച സമരത്തില്‍ സി.പി.എം നേതാവ് എം.എം. ലോറന്‍സിന്റെ കൊച്ചുമകന്‍ മിലന്‍ ലോറന്‍സ് ഇമ്മാനുവല്‍. ഡി.ജി.പി ഓഫീസിന് മുന്നില്‍ സംഘടിപ്പിച്ച പ്രതിഷേധ സമരത്തിലാണ് മിലന്‍ പങ്കെടുക്കുന്നത്.

പ്രതിഷേധത്തിന്റെ ഭാഗമായാണ് താന്‍ സമരത്തിനെത്തിയതെന്ന് മിലന്‍ മാധ്യമങ്ങളോട് പറഞ്ഞു. പ്ലസ് ടു വിദ്യാര്‍ഥിയാണ് മിലന്‍. രാഷ്ട്രീയത്തില്‍ ഇറങ്ങണമെന്ന് ആഗ്രഹമുണ്ടെന്നും എന്നാല്‍ പാര്‍ട്ടി തീരുമാനിച്ചിട്ടില്ലെന്നും മിലന്‍ പറഞ്ഞു.

സമരത്തില്‍ പങ്കെടുക്കാനുള്ള തീരുമാനം വ്യക്തിപരമാണെന്നും ഇതില്‍ വീട്ടുകാര്‍ക്ക് എതിര്‍പ്പുണ്ടായിരുന്നില്ലെന്നും മിലന്‍ അറിയിച്ചു. ശബരിമല വിഷയത്തില്‍ സിപിഎം- ബിജെപി സംഘര്‍ഷത്തിനിടെയാണ് എംഎം ലോറന്‍സിന്റെ കൊച്ചുമകന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്റെ സമരവേദിയിലെത്തിയത്. കുട്ടിയുടെ അമ്മ തന്നെയാണ് മിലനെ സമരവേദയിലെത്തിച്ചതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള മാധ്യമങ്ങളോട് വിശദീകരിച്ചു.

ശബരിമല യുവതി പ്രവേശന വിഷയത്തില്‍ ഉണ്ടായ പോലീസ് നടപടിയോടുള്ള പ്രതിഷേധത്തിനെതിരായാണ് പോലീസ് ആസ്ഥാനത്തിന് സമീപം ബിജെപി ഏകദിന ഉപവാസം നടത്തുന്നത്. ഇതോടൊപ്പം എല്ലാ ജില്ലാ പോലീസ് ആസ്ഥാനത്തും ബിജെപി പ്രതിഷേധ യോഗം സംഘടിപ്പിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *