ചന്ദ്രബാബു നായിഡു ഇന്ന് രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും

ദില്ലി: അന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഇന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. ബിജെപിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികളെ ഒരുമിച്ച്‌ പ്രതിപക്ഷ ഐക്യം ഉണ്ടാക്കാക്കുന്നതിന്റെ ഭാഗമായാണ് ചന്ദ്രബാബു നായിഡു രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുന്നത്. ചന്ദ്രബാബു നായിഡിവിന്റെ തെലുങ്കു ദേശം പാര്‍ട്ടിയും കോണ്‍ഗ്രസും തമ്മില്‍ ഡിസംബറില്‍ നടക്കാനിരിക്കുന്ന തെലങ്കാന തെരഞ്ഞെടുപ്പില്‍ സഖ്യം രൂപീകരിക്കാനുള്ള ശ്രമം നടക്കുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

തെലുങ്ക്‌ദേശം പാര്‍ട്ടിയുടെ സംസ്ഥാന നേതാക്കാളുമായി കോണ്‍ഗ്രസ് കൂടിക്കാഴ്ച നടത്തി. സീറ്റ് വിഭജനത്തിന്റെ കാര്യത്തിലാണ് ഇനി തീരുമാനമാകാനുള്ളത്.കര്‍ണാടകയില്‍ മുന്‍ പ്രധാനമന്ത്രി എച്ച്‌ഡി ദേവഗൗഡയുടെ ജെഡിയുവുമായി കോണ്‍ഗ്രസ് സഖ്യം ഉണ്ടായിക്കിയിരുന്നു.

തെലങ്കാനയില്‍ ചെറു പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. സഖ്യത്തിന്റെ ഭാഗമാകന്‍ സിപിഐയും താല്‍പ്പര്യം അറിയിച്ചിട്ടുണ്ട്. എന്നാല്‍ സീറ്റ് വിഭജനമാണ് കോണ്‍ഗ്രസ് അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നം.

Leave a Reply

Your email address will not be published. Required fields are marked *