41 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയിലൂടെ താനും നേതാക്കളുമായുള്ള ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് സരിത; ഉമ്മന്‍ചാണ്ടിയുടേയും കെ സി വേണുഗോപാലിന്റെയും അറസ്റ്റ് ഉടന്‍?

തിരുവനന്തപുരം:  സോളാര്‍ കേസില്‍ അന്വേഷണം വീണ്ടും വഴിത്തിരിവില്‍ എത്തുന്നു. സരിതയുടെ പരാതിയില്‍ കേസെടുത്ത മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെ സി വേണുഗോപാല്‍ തുടങ്ങിയ നേതാക്കള്‍ക്കെതിരെ വീഡിയോ അടക്കമുള്ള തെളിവുകള്‍ തന്റെ പക്കലുണ്ടെന്നാണ് സരിതയുടെ അവകാശവാദം.

നേതാക്കളുടെ പങ്ക് വെളിപ്പെടുത്താന്‍ 41 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ പുറത്തുവിടാനുള്ള തയ്യാറെടുപ്പിലാണ് സരിത. താന്‍ പറയുന്നത് സത്യമാണെന്ന് തെളിയിക്കാനാണ് വീഡിയോ ദൃശ്യങ്ങളടക്കമുള്ള തെളിവുകള്‍ പുറത്ത് വിടുന്നതെന്നും ഉമ്മന്‍ചാണ്ടി നുണപരിശോധനയ്ക്ക് തയ്യാറാവണമെന്നും അന്വേഷണവുമായി താന്‍ സഹകരിക്കുമെന്നും സരിത നേരത്തെ അറിയിച്ചിരുന്നു. മുതിര്‍ന്ന നേതാക്കളുമായുള്ള ബന്ധം തെളിയിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുതിയ അന്വേഷണ സംഘത്തിന് കൈമാറാന്‍ തയ്യാറാണെന്നും സരിത വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *