ശബരിമല: സര്‍ക്കാരിനെ തകര്‍ക്കാനാവില്ലെന്ന് ജയരാജന്‍

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന വിഷയം മുന്‍നിര്‍ത്തി സംസ്ഥാന സര്‍ക്കാരിനെ തകര്‍ക്കാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ അത് വിലപ്പോവില്ലെന്ന് മന്ത്രി ഇ.പി.ജയരാജന്‍. സര്‍ക്കാരിന് ഇപ്പോള്‍ ജനപിന്തുണ കൂടിയെന്നും അദ്ദേഹം പറഞ്ഞു.

പ്രളയക്കെടുതിയില്‍ തകര്‍ന്ന കേരളത്തിന് ലഭിക്കേണ്ട സഹായങ്ങള്‍ ഇല്ലാതാക്കാന്‍ പലവഴിക്ക് ശ്രമങ്ങള്‍ ഉണ്ടായെന്നു പറഞ്ഞ ജയരാജന്‍ സാലറി ചലഞ്ച് പരാജയമല്ലെന്നും കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *